നിഖില വിമൽ, ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ജനുവരി പതിനാറിന് ചിത്രം പ്രദർശനത്തിനെത്തും.
ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.